തന്റെ മുന്‍ ഭാര്യയ്ക്ക് താത്പര്യം സഹോദരി ഭര്‍ത്താവിനോട്, ഫോണില്‍ രഹസ്യബന്ധത്തിന്റെ തെളിവുകള്‍: തുറന്നുപറഞ്ഞ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ആദ്യ വിവാഹബന്ധവും വേര്പിരിയലുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടൻ ചര്‍ച്ചയാകുന്നത്. രാജ് കുന്ദ്രയുടെ ആദ്യഭാര്യ കവിത തന്റെയും ഭർത്താവിന്റെയും ബന്ധത്തിലെ വില്ലന്‍ ശില്പയാണെന്നു ആരോപിച്ചിരുന്നു. ഈ വീഡിയോ വീണ്ടും ചര്‍ച്ചയായതിനു പിന്നാലെ തന്റെ ആദ്യ വിവാഹ ബന്ധത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തുകയാണ് രാജ് കുന്ദ്ര. 2006ലാണ് രാജ് കുന്ദ്രയും കവിതയും വിവാഹമോചിതരാകുന്നത്. 2009 ല്‍ രാജ് കുന്ദ്ര ശില്‍പ ഷെട്ടിയുമായി വീണ്ടും വിവാഹിതനായി. കവിതയുമായുള്ള വിവാഹ മോചനത്തിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും രാജ് കുന്ദ്ര പറയുന്നു. തന്റെ മുന്‍ ഭാര്യയ്ക്കും സഹോദരി ഭര്‍ത്താവിനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇതാണ് വിവാഹമോചനത്തിന് വഴിവെച്ചതെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ് കുന്ദ്ര വെളിപ്പെടുത്തി.

‘ലണ്ടനില്‍ താമസിക്കുമ്ബോഴാണ് കവിതയും സഹോദരി ഭര്‍ത്താവും തമ്മില്‍ അടുത്തത്. ബിസിനസ് ട്രിപ്പിന്റെ ഭാഗമായി പുറത്തുപോകുമ്ബോഴെല്ലാം ഭാര്യ കൂടുതല്‍ സമയവും സഹോദരി ഭര്‍ത്താവിനൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. ഇതേക്കുറിച്ച്‌ തന്റെ കുടുംബവും ഡ്രൈവര്‍ പോലും സൂചന തന്നിട്ടും താന്‍ ഭാര്യയെ സംശയിച്ചില്ല. എന്നാല്‍ സഹോദരിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ഇവര്‍ ബന്ധം തുടര്‍ന്നതോടെയാണ് താന്‍ ഇതേക്കുറിച്ച്‌ അറിയുന്നത്. കവിതയുടെ ബാത്ത്‌റൂമില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ ലഭിച്ചു. അതില്‍ സഹോദരി ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളുണ്ടായിരുന്നു. ഇത് തന്റെ ഹൃദയം തകര്‍ത്തു. ഇങ്ങനെയൊക്കെ അനുഭവിക്കാന്‍ എന്തു തെറ്റാണ് ചെയ്തത് എന്നോര്‍ത്തു ഒരുപാട് കരഞ്ഞു. ഇതേക്കുറിച്ച്‌ ഗര്‍ഭിണിയായ തന്റെ സഹോദരിയോട് പറഞ്ഞു. പിന്നീട് കവിതയെ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം എന്റെ മകള്‍ക്ക് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്. ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മെസേജിലൂടെ എല്ലാ വിവരവും കവിതയെ അറിയിക്കുന്നത്.’- രാജ് കുന്ദ്ര പറയുന്നു. ഈ വേര്‍പിരിയലിന് ശേഷമാണ് ശില്‍പയെ താന്‍ കാണുന്നത്. ശില്‍പയുമായി അടുത്തതോടെ അവര്‍ ഇത്തരത്തില്‍ കഥകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും യുകെയിലെ പത്രത്തിന് വലിയ തുകയ്ക്കാണ് അവര്‍ ഇത് വിറ്റതെന്നും കുന്ദ്ര ആരോപിച്ചു. കൂടാതെ വിവാഹമോചനത്തിന് ശേഷം തന്റെ കുഞ്ഞിനെ കാണാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും രാജ്‌കുന്ദ്ര പറയുന്നു.

Most Popular

കരിക്കിലെ ജോർജ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ടോ ? വില കളയരുതെന്ന് ‘കരിക്ക്’ ആരാധകര്‍; ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി താരം

പതിവ് ടിവി ഷോ കളുടെ എല്ലാത്തരം പരിധികളും മറികടന്നു ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിൽ ഒരു വിപ്ലവമായി എത്തിയ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിച്ചതു...

നടി പാർവതി അമ്മയിൽ നിന്ന് രാജി വെച്ചു-ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദമായ പരാമർശത്തിൽ അതി ശക്തമായ ഭാഷയിൽ മറുപിടി പറയുകയും തന്റെ അമ്മയിൽ ഉള്ള അംഗത്വം രാജി വെക്കുകയും...

അച്ഛനും അമ്മയും നല്ലതു പഠിപ്പിച്ചില്ല. പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാൻ തുടങ്ങി – സൂര്യ ജെ മേനോൻ

ബിഗ് ബോസ് സീസൺ 3 യിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി സൂര്യ മേനോൻ.നടിയും മോഡലുമായ സൂര്യ ബിഗ് ബോസ്സിലെത്തിയതിനു ശേഷമാണ് കൂടുതൽ പ്രശസ്തയായത്.ബിഗ് ബോസ്സിലെ കണ്ണീർ പുത്രീ എന്നറിയപ്പെട്ടിരുന്ന...

മഹാമാരിയുടെ രണ്ടാം തരം​ഗം; ആരോ​ഗ്യമേഖലയ്ക്ക് കരുതലുമായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം

കടുത്ത പ്രതിസന്ധികളിലൂടെ ആണ് നമ്മുടെ നാടും ഈ ലോകവും ഒക്കെ നേരിടുന്നത്. ഈ കാലഘട്ടത്തിൽ നമുക്കാവുന്നത് നമ്മളും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഓരോ തുറകളിലുമുള്ളവർ അവർക്കാവുന്ന രീതിയിൽ ഭരണകൂടത്തെയും നാടിനെയും സംരക്ഷിക്കുകയും സഹായിക്കുകയും...