തനിക്കത് രണ്ടാം ജന്മമായിരുന്നു അത്; എന്റെ ഓര്‍മകളില്‍ മണിച്ചേട്ടന്‍ ഏറ്റവും ജ്വലിക്കുന്ന ഓര്‍മയാണെന്ന് ബാദുഷ

മലയാള സിനിമ ഉള്ളടത്തോളം കാലം കലാഭവൻ മണി എന്ന അതുല്യ പ്രതിഭ നിറഞ്ഞു നിൽക്കും. മലയാളം കടന്നു തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമ മേഖലയിൽ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ വിജയ ഗാഥ. കലാഭവന്‍ മണിയുടെ വേര്‍പാടിന്റെ അഞ്ചാം വാര്‍ഷികമാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുകയാണ്. മണിച്ചേട്ടന്‍ തനിക്കൊരു രണ്ടാം ജന്മം നല്‍കിയ കഥ പറഞ്ഞാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തിൽ കലാഭവൻ മണി എന്ന ആ അതുല്യ പ്രതിഭ വരുത്തിയ മാറ്റങ്ങളെ നന്ദിയോടെ ഓർക്കുകയാണ് ബാദുഷ.ഒരു പാട് പേർക്ക് വലിയ വലിയ സഹായങ്ങൾ ചെയ്ത വ്യക്തിയാണ് കലാഭവൻ മണി . അവയെല്ലാം അദ്ദേഹത്തിന്റെ മരണ ശേഷം ഒരു പാട് പേർ തുറന്നു പറഞ്ഞിരുന്നു. ആദ്യമായി കലാഭവന്‍ മണിയെ കണ്ടുമുട്ടിയത് മുതല്‍ അവസാനത്തെ കാഴ്ച വരെ സോഷ്യല്‍ മീഡിയ പേജിലൂടെ എഴുതിയ കുറിപ്പില്‍ ബാദുഷ പറയുന്നു. അതുപോലെ സിനിമകളൊന്നുമില്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചതിലൂടെ ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ചും താരം വ്യക്തമാക്കിയിരിക്കുയാണ്.

ബാദുഷയുടെ വാക്കുകളിൽ പറഞ്ഞാൽ “മണിച്ചേട്ടനുമായുള്ള പരിചയം ആരംഭിക്കുന്നത് മാണിക്യന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. എന്നാല്‍ കൂടുതല്‍ അടുക്കുന്നത് ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രജിത്ത് എന്ന സിനിമയ്ക്കിടെയാണ്. ഒരു വലിയ ബന്ധം അവിടെ തുടങ്ങി. 30 ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിനിടെ ഞങ്ങള്‍ വളരെ അടുത്തു. അങ്ങനെ ആ സിനിമയുടെ പാക്കപ്പ് ദിവസമെത്തി. അന്ന് മണിച്ചേട്ടന്‍ എന്നോട് ചോദിച്ചു. എന്താണ് നിന്റെ അടുത്ത പരിപാടി എന്ന്. അന്ന് അധികം സിനിമയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.

ഞാന്‍ പറഞ്ഞു, അടുത്ത സിനിമ നോക്കണം എന്ന്. അപ്പോള്‍ ച്ചേട്ടന്‍ ചോദിച്ചു. അടുത്ത എന്റെ സിനിമ നീ വര്‍ക്ക് ചെയ്യാന്‍ വരുന്നോ? മണിച്ചേട്ടന്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ റെഡി എന്ന മറുപടിയും പറഞ്ഞു. അടുത്തത് ഞാന്‍ ചെയ്യുന്ന സിനിമ പ്രമോദ് പപ്പന്റെ ഏബ്രഹാം ലിങ്കണ്‍ ആണ്. നീ അതില്‍ സഹകരക്കണം. ആ സിനിമയുടെ കണ്‍ട്രോളര്‍ ശ്യാം ആണ്. ശ്യാമിനെ വിളിച്ചു ഞാന്‍ പറയാം എന്ന് മണിച്ചേട്ടന്‍ പറഞ്ഞു. അങ്ങനെ ഷൂട്ട് ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോരുകയാണ്. ബസിലാണ് യാത്ര. അപ്പോള്‍ ദേ മണിച്ചേട്ടന്‍ വിളിക്കുന്നു. എടാ, ഞാന്‍ ശ്യാമിനോട് പറഞ്ഞിട്ടുണ്ട്. നീ ശ്യാമിനെ വിളിച്ചോ. അങ്ങനെ ഞാന്‍ ശ്യാമേട്ടന വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ തൃശൂരില്‍ മണി ച്ചേട്ടന്റെ സെറ്റിലെത്തി.

സത്യത്തില്‍ ഇത് എനിക്കൊരു രണ്ടാം ജന്മമായിരുന്നു. കാര്യമായി സിനിമകളൊന്നുമില്ലാതിരുന്ന സമയത്ത് ‘ഇന്ദ്രജിത്ത്’ ലഭിച്ചു. അവിടെ നിന്ന് മണിച്ചേട്ടന്റെ താത്പര്യ പ്രകാരം ഈ സിനിമ. സത്യത്തില്‍ ആ സിനിമയ്ക്കു ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ സിനിമയ്ക്കു ശേഷം ധാരാളം സിനിമകള്‍ മണിച്ചേട്ടനൊപ്പം വര്‍ക്ക് ചെയ്തു. അവയോരോന്നും മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ചിലപ്പോള്‍ അദ്ദേഹം വിളിക്കും, ചാലക്കുടിക്ക് ചെല്ലാന്‍ പറയും. അപ്പോള്‍ ഓടി അവിടെയെത്തും. അദ്ദേഹത്തിന്റെ പാഡിയില്‍ കുറെ നേരം ഇരുന്ന് സംസാരിക്കും. അങ്ങനെയങ്ങനെ എത്രയോ കുടിക്കാഴ്ചകള്‍ അനുഭവങ്ങള്‍..

അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഹൃദയത്തോട് എന്നും ചേര്‍ത്തു വയ്ക്കുന്ന അംഗീകാരം. മണി രത്‌ന പുരസ്‌കാരത്തിന് എന്നെ തെരഞ്ഞെടുത്ത കലാഭവന്‍ മണി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. മണിചേട്ടന്‍ മരിച്ചിട്ടില്ല, നന്മ ചെയ്യുന്ന ഓരോ മനുഷ്യരിലൂടെയും അദ്ദേഹം ജീവിക്കുന്നു.

Most Popular

കൊറോണയെ നേരിടാൻ നടി ആൻഡ്രിയയിൽ നിന്നുള്ള 10 ടിപ്പുകൾ

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടി ആൻഡ്രിയ കൊറോണ രോഗബാധിതനായി വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു . അവരുടെ 14 ദിവസത്തെ ഐസൊലേഷൻ ഇന്നലെ അവസാനിച്ചു. രോഗം ഭേതമായതിനെ തുടർന്ന്, കൊറോണയെ നേരിടാൻ ആൻഡ്രിയ...

പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം – സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തത്കൊണ്ടാണെന്നു തോന്നുന്നു എന്ന് തിരിച്ചടിച്ചു സാധിക

സ്ത്രീകൾക്ക് നേരെ ഉള്ള അശ്‌ളീല പരാമർശങ്ങൾ പരിധികൾ ലംഖിച്ചു കൊണ്ടാണ് എപ്പോൾ നവമാധ്യമായ ഫേസ് ബുക്കിൽ പ്രവഹിക്കുന്നത് ശക്തമായ സൈബർ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണം. തങ്ങളുടെ ലൈംഗിക വൈകൃതങ്ങളെ...

ഒരു എഴുത്തും മോതിരവും നല്‍കിയാണ് എന്റെ പ്രണയം അറിയിച്ചത്, അവൾ യെസും നോയും പറഞ്ഞില്ല; ഹൃദയഹാരിയായ കുറിപ്പുമായി ഫഹദ് ഫാസിൽ

മലയാളത്തിലെ യുവ നായകന്മാരിൽ ഏറ്റവും കഴിവുറ്റ താരമായി കരുതുന്ന ആൾ ആണ് ഫഹദ്. ആദ്യ തുടക്കം പിഴച്ചപ്പോൾ നീണ്ട ഇടവേളയെടുത്തതിന് ശേഷം ശക്തമായ തിരിച്ചു വരവിലൂടെ മലയാളത്തിലെ ഞെട്ടിച്ച താരണമാണ് ഫഹദ്. തന്റേതായ...

ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! രസകരങ്ങളായ ചിത്രങ്ങൾ പങ്ക് വെച്ച് സനുഷ

ബാല താരമായി എത്തി മലയാള മനസ്സിൽ ഇടം പിടിച്ചു മുൻ നിര നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളുടെ നായികയായി തുടരുമ്പോളാണ് പഠനം തുടരുന്നതിനായി സിനിമയിൽ നിന്ന്...