തകര്‍ന്നു തരിപ്പണമായി പോയ ആ സംവിധായകനെ മമ്മൂട്ടി കൈ പിടിച്ചുയര്‍ത്തിയ കഥ

സൂപ്പർ താരം മമ്മൂട്ടി പൊതുവേ അല്പം പരുക്കൻ സ്വൊഭാവമുള്ള വ്യക്തി ആണെങ്കിലും സഹപ്രവർത്തകരോട് വലിയ അടുപ്പവും സ്നേഹവും ആണ്. ചെറിയ കലാകാരന്മാരെ വരെ മമ്മൂട്ടി കൈയ്യഴിഞ്ഞു സഹായിക്കാറുണ്ട്. അടുപ്പമുള്ളവരെ എന്നും ചേര്‍ത്തു പിടിക്കുന്നവരില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് മെഗാസ്റ്റാര്‍. അത്തരത്തില്‍ ഒരു കഥ സംവിധായകന്‍ ആലപ്പി അഷറഫ് പറയുന്നു.

സംവിധായകൻ ‘ഉണ്ണി ആറന്മുളയെ പറ്റിയാണ് ആലപ്പി പറയുന്നത്.

രതീഷ് നായകനായ ‘എതിര്‍പ്പുകള്‍’ എന്ന സിനിമയായിരുന്നു ഉണ്ണി സംവിധാനം ചെയ്തത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് ചെറിയൊരു വേഷവും നല്‍കി. അന്ന് മമ്മൂട്ടി നായകനായി വരുന്ന സമയമായിരുന്നു.’ ‘സിനിമയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും ഉണ്ണി സ്വയം ഏറ്റെടുത്തു. കഥ, തിരക്കഥ, സംവിധാനം, ഗാനങ്ങള്‍ ഉണ്ണി ആറന്മുളയുടേതായിരുന്നു. ചിത്രത്തിനായി ഒന്നര ഏക്കര്‍ ഭൂമിയും വിറ്റു. സിനിമയ്ക്ക് വേണ്ടി ജോലി രാജിവെച്ചു. സിനിമ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ മമ്മൂട്ടി സൂപ്പര്‍താരമായി വളര്‍ന്നു. മമ്മൂട്ടി ഉണ്ടെങ്കില്‍ ചിത്രം ഏറ്റെടുക്കാമെന്ന് ഡിസ്ട്രിബ്യൂട്ടര്‍ അറിയിച്ചു. അങ്ങനെ ഉണ്ണി മമ്മൂട്ടിയെ കാണാനെത്തി.അങ്ങനെ ചിത്രം റിലീസ് ചെയ്തു. പക്ഷേ, ദുരന്തചിത്രമായി അത് മാറി. എന്നിട്ടും ഉണ്ണി വീണ്ടുമൊരു ചിത്രം അനൌണ്‍സ് ചെയ്തു. ‘സ്വര്‍ഗം’ എന്ന ചിത്രത്തില്‍ മുകേഷ്, തിലകന്‍ എന്നിവരായിരുന്നു അഭിനയിച്ചത്. നല്ല ചിത്രമായിരുന്നു. പക്ഷേ, അതും പരാജയമായി. സിനിമയ്ക്കായി സ്വത്തും പണവും എല്ലാം ഇല്ലാതാക്കി. ഒടുവില്‍ വീട്ടുകാരെല്ലാം ഉണ്ണിയെ ഒഴിവാക്കി.ഉണ്ണി ഇപ്പോഴുമുണ്ട്. ഞങ്ങളെല്ലാം എല്ലാ സഹായവും ചെയ്യും. ഇപ്പോഴും വിളിക്കാറുണ്ട്. ഉണ്ണി ഇപ്പോള്‍ തനിച്ചാണ്. അടുത്തിടെ ഉണ്ണി മമ്മൂട്ടിയെ കാണാന്‍ ചെന്നു. തന്റെ ദുഃഖങ്ങളെല്ലാം പറഞ്ഞപ്പോള്‍ മമ്മൂട്ടി സഹായിക്കാമെന്ന് ഉറപ്പ് നല്‍കി.

‘എന്റെ ഓഫീസില്‍ പോയിരുന്നോളൂ ഉണ്ണി, മാസാവസാനം ഒരു തുക വാങ്ങിക്കോ’ എന്നായിരുന്നു മമ്മൂട്ടി ഉണ്ണിയോട് പറഞ്ഞത്. – സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആലപ്പി അഷറഫ്.

Most Popular

സത്യത്തില്‍ രാജാവിന്റെ മകനില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു പിന്നെങ്ങനെ അത് മോഹൻലാൽ ആയി ഡെന്നിസ് ജോസഫ് ആ കഥ പറയുന്നു.

മലയാള സിനിമയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിക്കുന്ന ചിത്രമാണ് രാജാവിന്റെ മകൻ . ശ്യാമ നിറക്കൂത്തു തുടങ്ങിയ ചിത്രങ്ങൾ എഴുതിയ അതേ ഡെന്നിസ് ജോസഫ് ആണ് മോഹൻലാലിനെ ഒരു സൂപ്പർ സ്റ്റാറാക്കി മാറ്റിയ...

കേരളത്തോടുള്ള ബന്ധം എന്നെന്നേക്കുമായി വിട്ടു പോയതാണോ ശാലിനി? ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി

മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മ, മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശാലിനി പിന്നീട് നായികയായി വളര്‍ന്നു. മലയാളത്തിലും തമിഴിലുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനിടെയാണ് തമിഴ്‌നടന്‍...

ഇനിയയുടെ ഗ്ലാമർ അതിപ്രസരവുമായി മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട്

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഏറ്റവും അടുത്തായി...

“ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​കം ദൂ​ര​മി​ല്ല; അ​വ​രെ ചേ​ര്‍​ത്തു​പി​ടി​ക്ക​ണം’: നടൻ സ​ലീം കു​മാ​ര്‍

ലക്ഷദീപിൽ ഇപ്പോൾ ഉള്ള ഭരണ സംവിധാനം പുതിയതായി നടപ്പിൽ വരുത്തിയ നിയമങ്ങളുടെ പേരിൽ അവിടെ നടക്കുന്ന പിന്തുണ പ്രഖയ്പ്പിച്ചു പ്രമുഖ നടൻ സലിം കുമാർ . ഈ വിഷയത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ...