ഡീ നീ പേറ്റുനോവ് അനുഭവിച്ചിട്ടില്ലല്ലോ കീറി എടുത്തതല്ലേ..പേറ്റുനോവ് അനുഭവിച്ചവരേ മാത്രേ അമ്മേ എന്ന് വിളിക്കൂ”, യുവതിയുടെ കുറിപ്പ് കുറിപ്പ് വൈറലാവുന്നു

സിസേറിയൻ ,

പെണ്ണുങ്ങൾ ഡോക്ട്ടറെ ഓടിച്ചിട്ട് പിടിച്ചു ചെയ്യിപ്പിക്കുന്നതല്ല..കൊച്ചിനെ കിട്ടാണ്ടാകും എന്ന അവസാന ഘട്ടത്തിൽ ഏതു അമ്മയും സമ്മതിച്ചു പോകുന്നതാണ്.. ആരേലും കുറ്റം പറയാൻ വന്നാൽ അടി വയറ്റിൽ കത്തി കൊണ്ട് 15 cm നീളത്തിൽ പിളർന്നു നോക്കാൻ പറയണം .
നല്ല രസാണ്🙏

“നിനക്ക് അങ്ങനെ ഫ്രീയായി ഒരു കുഞ്ഞിനെ കിട്ടിയല്ലേ..”

ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിൽ വന്നപ്പോൾ അയല്പക്കത്തെ ആയമ്മയുടെ ചോദ്യത്തിന് ഓപ്പറേഷൻ തിയേറ്ററിലെ കത്തിയേക്കാൾ മൂർച്ച തോന്നി എനിക്ക്..

പേറ്റുനോവിനെക്കാൾ സുഖമുള്ളനുഭൂതി വേറെയില്ലെന്ന് വിശ്വസിക്കുന്ന അമ്മയാണ് ഞാനും..മുട്ട വിരിഞ്ഞല്ല ഞാൻ കുഞ്ഞിന് ജന്മം നൽകിയതെന്നും പാതി മരണ വേദന ഞാനും അറിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കാതെയുള്ള ആയമ്മയുടെ ചോദ്യത്തിന് ഉത്തരങ്ങൾ ഒരുപാട് ആയിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത്.

മറ്റു മാർഗമില്ലാതെ സിസേറിയൻ മാത്രമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വഴിയെന്ന് പറഞ്ഞ് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ അലമുറയിട്ട് കരയുന്ന എന്നോട്
“ഇനി കിടന്നു മോങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞു പരിഹസിച്ച ഭൂമിയിലെ മാലാഖയിൽ നിന്നും തുടങ്ങിയതായിരുന്നു കുറ്റപ്പെടുത്തലുകൾ..(not all chila special alkkar)

ഡോക്ടറുടെ നിർദേശങ്ങൾ മനസ്സിലാക്കി ഏട്ടൻ പാതി സമ്മതത്തോടെ ഒപ്പിട്ടതും അപ്രതീക്ഷിത മരണവും ഹൃദയ സ്തംഭനവും ജീവച്ഛവമായി കിടക്കുന്ന അവസ്ഥ വരെ ഉണ്ടാകുമെന്നറിഞ്ഞു കൊണ്ട് അരക്കു താഴെ മരവിപ്പിച്ചു കൊണ്ട് പാതി ചത്തു കിടക്കുന്ന എന്റെ ഉദരത്തിൽ കത്തിയമർത്തി ഉള്ളിലെ ജീവനു ജീവിതം കൊടുത്തപ്പോൾ
“ഡീ നീ പേറ്റുനോവ് അനുഭവിച്ചിട്ടില്ലല്ലോ കീറി എടുത്തതല്ലേ..പേറ്റുനോവ് അനുഭവിച്ചവരേ മാത്രേ അമ്മേ എന്ന് വിളിക്കൂ”,

തുടങ്ങിയ ക്രൂരമായ തമാശകൾ വേറെയും..

പൂർണ്ണ ബോധമില്ലാതെ കുഞ്ഞിനെ ഒന്നമർത്തി ചുംബിക്കാൻ പോലും കഴിയാതെ തണുത്തു മരവിച്ചു കൊണ്ട് icu വിൽ കിടക്കുമ്പോൾ മണിക്കൂറുകൾ കഴിഞ്ഞു കാലിലെ പെരുവിരലിൽ നിന്നും വിട്ടു തുടങ്ങുന്ന മരവിപ്പ് ചെന്നവസാനിക്കുന്നത് തലച്ചോർ വരേ കയറുന്ന കഠിനമായ വേദനയിലാണ്..

തീർന്നില്ല..

ഒന്നോ രണ്ടോ പേരുടെ സഹായമില്ലാതെ എണീക്കാൻ പറ്റാത്ത അവസ്ഥ..ഒന്ന് സ്വന്തമായി മുലയൂട്ടാനോ..തലോലിക്കാനോ പറ്റാതെ പുളയുമ്പോൾ,അറിയാതെ തുമ്മിയാലോ ചുമച്ചു കഴിഞ്ഞാലോ മരണം മുന്നിൽ കാണുന്ന പോലെയും..

ആന്റിബയോട്ടിക്കുകൾ കുത്തി നിറച്ചു കൊണ്ട് ശരീരത്തിന്റെ വേദന ശമിപ്പിച്ചു കഴിഞ്ഞാലും നേരാവണ്ണം നടക്കാനും നിൽക്കാനും പിന്നീടും ദിവസങ്ങൾ വേണ്ടിവരുന്നു.

പക്ഷെ വേദന അവിടെയും തീരുന്നതല്ലായിരുന്നു..
“നിനക്ക് പ്രസവവേദന അനുഭവിക്കേണ്ടി വന്നില്ലലോ..വേദന അറിയാതെ കുഞ്ഞിനെ കിട്ടിയില്ലേ..എല്ലാം എളുപ്പം കഴിഞ്ഞില്ലേ തുടങ്ങിയ ക്രൂര തമാശകൾക്ക് ആണ് അത് വരേ അനുഭവിച്ചതിനെക്കാൾ വേദന കൂടുതൽ..

നെല്ല് കുത്തുന്നതിനിടയിൽ പ്രസവിച്ച കഥയും കുളിക്കടവിൽ വെച്ച് വേദന വന്നതും പ്രസവം കഴിഞ്ഞു വന്നു കുളിച്ച കഥയും പറഞ്ഞു വന്ന ആയമ്മ എന്റെ ഉത്തരങ്ങളും കഥ പറച്ചിലും കേട്ട് മൗനം പാലിച്ചപ്പോൾ ഞാൻ ഒന്നോർത്തു “അമ്മയ്ക്കും കുഞ്ഞിനും സുഖമായിരിക്കുന്നോ എന്നൊരു ചോദ്യം മാത്രം മതിയായിരുന്നു വേദനയെല്ലാം മറന്നു കൊണ്ട് എന്റെ മുഖത്ത് ചിരി വിടരാൻ..

സിസേറിയൻ ഒരു പൂ പറിക്കുന്ന ലാഘവത്തോടെകാണുന്നവരോടും
മത്സരമായി കാണുന്നവരോടും ഒന്ന് മാത്രം..
ഒരു സൂചി പോലും ശരീരത്തിൽ വെറുതെ തൊടരുതെന്ന് ആഗ്രഹിക്കുമ്പോൾ കീറി മുറിച്ചായാലും പ്രസവിച്ചായാലും വേദനകൾക്കൊടുവിൽ കുഞ്ഞിന്റെ ശബ്ദം കാതിൽ പതിയുമ്പോൾ അമ്മയുടെ കണ്ണീരിനു പാതിവിരാമമിടുന്ന ആ ഒരു നിമിഷത്തിന്റെ അഴകും മിഴിവും ഒരുപോലെയാണ്..

കടപ്പാട്:എഴുതിയ ആൾക്ക്

Most Popular

ധോണിക്ക് ശേഷം നാല് പേരോടും കൂടെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്; പക്ഷേ അതാർക്കും ചർച്ച ചെയ്യേണ്ട – നടി റായ്‌ലക്ഷ്മി

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2...

സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി...

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ല, തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ പ്രമുഖയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം ചൂടിയ താരം മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടിയായും മോഡലുമായുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഗായത്രി സുരേഷ്. റൊമാന്റിക്...

വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കുന്നത് പോലുമില്ല, അമ്മ ശോഭ

ഇന്ത്യയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് വിജയ്. സൗമ്യമായി മാത്രം പ്രതികരിക്കുന്ന താര ജാഥകൾ അശ്ശേഷം കാട്ടാത്ത ഒരു നടനാണ് വിജയ് എന്നുള്ള കാര്യത്തിൽ തർക്കമില്ല....