കണ്ണു നിറഞ്ഞ് ബിജു മേനോന്‍ അന്ന് പറഞ്ഞത് ‘ലാലേട്ടന്‍ എന്റെ ലഹരിയാണ്’

ബിജു മേനോൻ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ മലയാളികളുടെ മനസ്സിൽ വേറിട്ട സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ബിജു മേനോൻ ,നായകനായും സഹനടനായും വില്ലനായും ഒക്കെ തിളങ്ങിയ താരം മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അയ്യപ്പനും കോശിയിലുമുള്ള അയ്യപ്പൻ നായർ ആരുടേയും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ഒരു കഥാപാത്രമാണ് . സംവിധായകര്‍ക്ക് ഏത് വേഷവും വിശ്വസ്തതയോടെ നല്‍കാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. ആനന്ദ് ടി വിയുടെ ജനപ്രിയ നായകന്‍ എന്ന അവാര്‍ഡ് സ്വന്തമാക്കിയ ബിജു മേനോന്‍ ഒരിക്കൽ മോഹന്‍ലാലിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

താൻ ആരാധിക്കുന്ന മഹാനടനിൽ നിന്ന് തന്നെ അവാർഡ് വാങ്ങാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ പറയുന്നു. ‘ഇതില്‍ കൂടുതല്‍ ഒരു സന്തോഷം എനിക്കില്ല. സിനിമ കണ്ടത് മുതല്‍ ഞാന്‍ ആരാധിക്കുന്ന ഏറ്റവും മഹാനടന്റെ കൈയ്യില്‍ നിന്നും ഇത് വാങ്ങാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം’- ഇത് പറയുമ്പോൾ താരത്തിന്റെ കണ്ണ് നനയുന്നുണ്ടായിരുന്നു അദ്ദേഹം ആത്മാർത്ഥമായി പറഞ്ഞ വാക്കുകളാണിവ എന്ന് ആർക്കും മനസിലാകും.

‘ലാലേട്ടന്‍ എന്റെ ലഹരിയാണെന്ന’ നടന്റെ വാക്കുകളെ ആരാധകര്‍ കൈയ്യടികളോടെയാണ് ഏറ്റെടുത്തത്. മോഹന്‍ലാലിന്റെ കൈകളില്‍ നിന്നുമാണ് ബിജു മേനോന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്

Most Popular

ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ, കാർ റിവേഴ്‌സ് എടുപ്പിച്ചു പോലീസുകാരൻ (വീഡിയോ)

ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നത് ഒരോ പൗരന്റെയും ഉത്തരവാദിത്വമാണ് അതിനു സാധാരണക്കാരന് സെലിബ്രിറ്റി എന്നൊന്നുമില്ല . പക്ഷേ പൊതുവേ നമ്മുടെ നാട്ടിൽ സെലിബ്രിറ്റികൾക്കു ഇത്തരം നിയമങ്ങൾ വലിയ നിർബന്ധമല്ല ഉദ്യോഗസ്ഥരും ഭരണകൂടവും പൊതുവേ...

500 കോടി രൂപ രാമായണ ചിത്രത്തിന് അവതാർ ക്രൂ വരുന്നു

ഇന്ത്യയിലെ രണ്ട് മഹത്തായ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവ ചിത്രീകരിക്കാൻ പല സിനിമ നാളായി ശ്രമിക്കുന്നുണ്ട്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച രാമായണ ചിത്രമാണ് അതിലൊന്ന്. 500 കോടി രൂപ മുടക്കി...

പൃഥ്‌വിരാജിന്റെ രണ്ടാം സംവിധാന സംരഭം വിശേഷങ്ങൾ ഇതാ

മലയാളികളുടെ പ്രീയങ്കരനായ താരമാണ് പൃഥ്വിരാജ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും തന്റെ മികവ് തെളിയിച്ച താര. അച്ഛൻ സുകുമാരന്റെ അതേ കാർക്കശ്യവും കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ താരം. താൻ ആദ്യം സംവിധാനം ചെയ്ത ചിത്രം താനാണ്...

പറ്റിയാൽ ബിഗ് ബോസിൽ നിന്ന് ഒരു കല്യാണം കഴിക്കാൻ ശ്രമിക്കണം, കുടുംബിനിയായി പുറത്തിറങ്ങണം; ബിഗ് ബോസിലെ പുതിയ മത്സരാർത്ഥി ലക്ഷ്മി ജയന്റെ ആഗ്രഹങ്ങൾ ഇങ്ങനെ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആരംഭിച്ചിരിക്കുകയാണ്. അതേ സമയം ബിഗ്‌ബോസ് ഷോയിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ചുള്ള ഏകദേശ പ്രവചനങ്ങളെല്ലാം സത്യമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്.സോഷ്യൽ...