എന്തുകൊണ്ട് വിവാഹ ശേഷവും സീരിയലില്‍ തുടരുന്നു? കാരണം വ്യക്തമാക്കി കുടുംബവിളക്കിലെ വേദിക.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയമായ പരമ്പരയിൽ ഒന്നാം സ്ഥാനമാണ് കുടുംബവിലേക്കു സീരിയലിന് കുടുംബവിളക്ക് എന്ന പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ് രു പക്ഷേ പ്രീയങ്കരി എന്നാകില്ല സ്ത്രീ പ്രേക്ഷകരുടെ വെറുപ്പ് മൊത്തം നേടിയ താരം എന്ന് വേണേൽ പറയാം. വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിക്കുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിക്കുന്നത്. നടി അമേയയ്ക്ക് പകരക്കാരിയായിട്ടാണ് കുടുംബവിളക്കില്‍ ശരണ്യ ആനന്ദ് എത്തിയത്.

മോഡലായി അരങ്ങേറ്റം കുറിച്ച ശരണ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുളളത്. സീരിയല്‍ വിശേഷത്തിനോടൊപ്പം കുടുംബ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടിയുടെ ക്യു എ സെക്ഷനാണ്. കുടുംബത്തിനോടൊപ്പമാണ് ശരണ്യ ഇപ്പോള്‍ ഉള്ളത്.
കുടുംബവിളക്ക് പരമ്ബരയില്‍ വേദികയായി എത്തിയ സമയത്തായിരുന്നു നടി വിവാഹിതയാകുന്നത്. കല്യാണത്തിന് ശേഷവും ശരണ്യ സീരിയലില്‍ തുടര്‍ന്നിരുന്നു. ഇപ്പോഴിത വിവാഹ ശേഷം സീരിയല്‍ തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒരു ആരാധികയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് ശേഷവും സീരിയലില്‍ നിന്ന് പോകാതിരുന്നത് ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും വേറെ വേദികയെ സങ്കല്‍പ്പിക്കാന്‍ പറ്റില്ലെന്നുമായിരുന്നു ആരാധികയുടെ വാക്കുകള്‍.

ഇതിന് മറുപടിയായിട്ടാണ് ഇപ്പോഴും പരമ്ബരയില്‍ തുടരുന്നതിനെ കുറിച്ച്‌ നടി വെളിപ്പെടുത്തിയത്. നിങ്ങളെ പോലെയുള്ള എന്റെ ആരാധകരും ഭര്‍ത്താവും ആണ് എന്റെ പ്രചോദനം. എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും തുടര്‍ന്നും ഉണ്ടാകണം; ശരണ്യ കുറിച്ചു. കൂടെ തന്റെ ഇഷ്ടപ്പെട് ഭക്ഷണത്തെ കുറിച്ചും ലോക്ക് ഡൗണ്‍ വിശേഷങ്ങളുമൊക്കെ ക്യുഎ സെക്ഷനില്‍ നടി പങ്കുവെച്ചിട്ടുണ്ട്. അധികം പേരും ശരണ്യയുടെ വേദിക എന്ന കഥാപാത്രത്തെ കുറിച്ച്‌ മികച്ച അഭിപ്രായമാണ് പറയുന്നത്.

Most Popular

മേപ്പടിയാന് വേണ്ടിയുള്ള മുന്നൊരുക്കം 5 കിലോ കുറച്ചു ഉണ്ണി:ഒപ്പം തന്റെ ആഹാര രീതിയും വ്യായാമ ക്രമവും പങ്ക് വെച്ച് താരം.

ന്യൂ ഇയർ എന്നാൽ മിക്ക ആളുകൾക്കും പുതിയ സ്വയം മെച്ചപ്പെടുത്തൽ തീരുമാനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചിട്ടു അത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നവർക്ക് ഒരു പ്രചോദനമാകുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ...

ഉമ്മിച്ചിയെ കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെല്ലാം ഈ മാതൃ ദിനത്തിൽ തങ്ങളുടെ മാതാക്കളുമൊത്തുള്ള സുന്ദരമായ ഓർമ്മകളും മറ്റും പങ്ക് വച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് നടന്‍ ദുൽഖർ സല്‍മാന്‍...

അച്ഛനും അമ്മയും നല്ലതു പഠിപ്പിച്ചില്ല. പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാൻ തുടങ്ങി – സൂര്യ ജെ മേനോൻ

ബിഗ് ബോസ് സീസൺ 3 യിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി സൂര്യ മേനോൻ.നടിയും മോഡലുമായ സൂര്യ ബിഗ് ബോസ്സിലെത്തിയതിനു ശേഷമാണ് കൂടുതൽ പ്രശസ്തയായത്.ബിഗ് ബോസ്സിലെ കണ്ണീർ പുത്രീ എന്നറിയപ്പെട്ടിരുന്ന...

‘ഞാന്‍ ഒരിക്കലും തളരില്ല, അവസാനം വീഴുന്നത് നിങ്ങള്‍ തന്നെയാകും’: ശക്തമായ ഭാഷയിൽ പ്രതികരിച്ചു പാര്‍വതി തിരുവോത്ത്

പാര്വതി തിരുവോത് അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും സ്ഥിരമായ നിലപാടുള്ള വ്യക്തിത്വം. ശക്തയായ സ്ത്രീപക്ഷ വാദി.മികവുറ്റ അഭിനയത്രി പക്ഷേ കുറച്ചു നാൾ തൊട്ടു താരം ഒരു കൂട്ടത്തിനു ഒട്ടും സ്വീകാര്യ അല്ലാതായി. സിനിമയിൽ...