ഉമ്മിച്ചിയെ കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

Advertisement

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെല്ലാം ഈ മാതൃ ദിനത്തിൽ തങ്ങളുടെ മാതാക്കളുമൊത്തുള്ള സുന്ദരമായ ഓർമ്മകളും മറ്റും പങ്ക് വച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് നടന്‍ ദുൽഖർ സല്‍മാന്‍ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനും സൂപ്പര്‍സ്റ്റാറുമായ മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോഴും കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ് എന്ന് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു

ഈ മാതൃദിനത്തിൽ ഹൃദയസ്പർശിയായൊരു കുറിപ്പാണ് ദുൽഖർ ഉമ്മിച്ചിയ്ക്കായി പങ്കുവച്ചിരിക്കുന്നത്.
‘നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവ്വചനമാണ്,
സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും ആള്‍രൂപം,
ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ,
ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ,
ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ,
അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ,
ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ,
എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്കർ,
എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ,
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തവൾ,
എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ,” എന്നാണ് ദുൽഖർ കുറിക്കുന്നത്. പൊതുവേ സിനിമ ലോകത്തിന്റെ മാസ്മരിക ലോകത്തു നിന്ന് തിലകന് കുടുംബിനിയായി കഴിയുന്ന ഒരാളാണ് മമ്മൂട്ടിയുടെ ഭാര്യ സുൽഫത്. പക്ഷേ ചില അവാർഡ് ദാന ചടങ്ങുകളിൽ അവർ മമ്മൂട്ടിയോടൊപ്പം പങ്കെടുക്കാറുമുണ്ട്.സുലുക്കുട്ടി ഉമ്മച്ചി മ്മ തുടങ്ങി വളരെ മനോഹരങ്ങളായ ഹാഷ്ടാഗുകളോടെ ആണ് ദുൽഖർ ഉമ്മച്ചിക്കായുള്ള കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്

സഹോദരി സുറുമി ഒരിക്കൽ ഒരഭിമുഖത്തിൽ അമ്മയെ കുറിച്ച് പറഞ്ഞത് “കുട്ടിക്കാലം മുതൽ സാധാരണ ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. ഉമ്മ ഞങ്ങൾക്ക് നല്ല പുസ്തകങ്ങൾ വായിച്ചു തരും. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ ഒക്കെ എത്ര സുന്ദരമായാണ് ഉമ്മ വായിച്ചു തരുന്നത്. പണത്തിലും പ്രശസ്തിയിലും കണ്ണു മഞ്ഞളിക്കരുതെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മുടേതു കൂടിയാണെന്നും പറഞ്ഞാണ് ഉമ്മ ഞങ്ങളെ വളർത്തിയത്,” പൊതുവേ സിനിമയുടെ മായികലോകത്തു നിന്ന് കൃത്യമായ അകലം പാലിച്ചാണ് സുല്ഫത് എന്ന മലയാളത്തിന്റെ മെഗാസ്റ്റാറിനെ ഭാര്യ ഇപ്പോഴും കാണപ്പെടാറു .എന്തായാലും ദുല്ഖറിന്റെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. തങ്ങളെ കരയിപ്പിക്കുമോ എന്നാണ് താരത്തിന്റെ പല സുഹൃത്തുക്കളും പോസ്റ്റിനു മറുപിടിയായി കമന്റ് ചെയ്തിരിക്കുന്നത് ഒപ്പം ആശംസകളും

Most Popular